കിരണ്‍, സിന്ധു ക്വാർട്ടറിൽ
Friday, January 17, 2025 12:40 AM IST
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ സിംഗിൾസ് കിരണ്‍ ജോർജും പി.വി. സിന്ധുവും ക്വാർട്ടറിൽ. കൊച്ചി സ്വദേശിയായ കിരണ്‍ ജോർജ് ഫ്രഞ്ച് താരം അലക്സ് ലാനിയറിനെ പ്രീക്വാർട്ടറിൽ കീഴടക്കി. 22-20, 21-13നായിരുന്നു മലയാളി താരത്തിന്റെ ജയം. ക്വാർട്ടറിൽ ചൈനയുടെ വെങ് ഹോങ് യാങാണ് കിരണിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ ജാപ്പനീസ് താരം മനാമി സൂയിസുവിനെ തോൽപ്പിച്ചാണ് സിന്ധു അവസാന എട്ടിൽ ഇടംപിടിച്ചത്. സ്കോർ: 21-15, 21-13. ഇന്തോനേഷ്യയുടെ ഗ്രെഗോറിയ തുൻജുങിനെ ക്വാർട്ടറിൽ സിന്ധു നേരിടും.