ദേശീയ സ്കൂൾ മീറ്റ്: നൈസയ്ക്കു വെങ്കലം
Tuesday, January 14, 2025 2:01 AM IST
റാഞ്ചി: ദേശീയ സബ് ജൂണിയർ സ്കൂൾ മീറ്റിൽ കേരളത്തിന്റെ നൈസാ സെബാസ്റ്റ്യനു വെങ്കല നേട്ടം. മീറ്റിൽ കേരളത്തിന്റെ ആദ്യ മെഡലാണ്.
പെണ്‍കുട്ടികളുടെ ഹൈജംപിൽ 1.52 മീറ്റർ ക്ലിയർ ചെയ്താണ് നൈസ വെങ്കലം നേടിയത്. പാലാ ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ് സ്കൂൾ വിദ്യാർഥിനിയാണ്. തമിഴ്നാട് താരങ്ങളായ എസ്. ധന്യ (1.60) സ്വർണവും എസ്. നിവിത (1.56) വെള്ളിയും നേടി.