സമനില ദിനം
Thursday, January 16, 2025 1:07 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സമനില ദിനം. വൻശക്തികളായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾ സമനിലയിൽ പിരിഞ്ഞു.
മാഞ്ചസ്റ്റർ സിറ്റി എവേ പോരാട്ടത്തിൽ 2-2നു ബ്രെന്റ്ഫോഡിനോടാണ് സമനിലയിൽ പിരിഞ്ഞത്. ഫിൽ ഫോഡന്റെ (66’, 78’) ഇരട്ടഗോളിൽ 2-0നു മുന്നിലെത്തിയശേഷമായിരുന്നു സിറ്റിയുടെ സമനില.
ലിവർപൂൾ 1-1നു നോട്ടിങാം ഫോറസ്റ്റിനോടും ചെൽസി 2-2നു ബേണ്മത്തിനോടും സമനിലയിൽ പിരിഞ്ഞു.
20 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി ലിവർപൂളാണ് ലീഗിന്റെ തലപ്പത്ത്. 21 മത്സരങ്ങളിൽനിന്ന് 41 പോയിന്റുമായി നോട്ടിങാം രണ്ടാമതുണ്ട്. ചെൽസി (37 പോയിന്റ്) നാലാമതും മാഞ്ചസ്റ്റർ സിറ്റി (35) ആറാമതുമാണ്.