കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്നു 16-ാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നാ​​യി ക​​ള​​ത്തി​​ൽ. ഹോം ​​ഗ്രൗ​​ണ്ടാ​​യ കൊ​​ച്ചി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

ഒ​​ഡീ​​ഷ എ​​ഫ്സി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. മ​​ല​​യാ​​ളി വിം​​ഗ​​ർ കെ.​​പി. രാ​​ഹു​​ൽ ഒ​​ഡീ​​ഷ​​യി​​ലേ​​ക്കു ചേ​​ക്കേ​​റി​​യശേ​​ഷം ഇ​​രുടീ​​മും ത​​മ്മി​​ലു​​ള്ള ആ​​ദ്യ പോരാട്ടമാണ്.


15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 17 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ്. സ്വ​​കാ​​ര്യ നൃ​​ത്ത​​പ​​രി​​പാ​​ടി​​ക്കാ​​യി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യം വി​​ട്ടു​​കൊ​​ടു​​ത്ത​​തി​​ലൂ​​ടെ ഗ്രൗ​​ണ്ടി​​നു കേ​​ടു​​പാ​​ടു സം​​ഭ​​വി​​ച്ച​​താ​​യി ബ്ലാ​​സ്റ്റേ​​ഴ്സ് ക​​ഴി​​ഞ്ഞ ദി​​വ​​സം ആ​​രോ​​പി​​ച്ചി​​രു​​ന്നു.