മും​​ബൈ: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗ് കോ​​ച്ചാ​​യി സി​​താ​​ൻ​​ഷു കോ​​ട്ട​​ക്കി​​നെ ബി​​സി​​സി​​ഐ നി​​യ​​മി​​ച്ചു. ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷ​​മാ​​യി ഇ​​ന്ത്യ​​ൻ എ ​​ടീ​​മി​​ന്‍റെ കോ​​ച്ചാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രിക​​യാ​​യി​​രു​​ന്നു സി​​താ​​ൻ​​ഷു. ഈ ​​മാ​​സം ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി സി​​താ​​ൻ​​ഷു ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം ചേ​​രും.

ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന ബി​​സി​​സി​​ഐ റി​​വ്യൂ മീ​​റ്റിം​​ഗി​​ൽ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​ർ ബാ​​റ്റിം​​ഗ് കോ​​ച്ചി​​നെ നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ത് അം​​ഗീ​​ക​​രി​​ച്ചാ​​ണ് ബി​​സി​​സി​​ഐ സി​​താ​​ൻ​​ഷു​​വി​​നെ നി​​യ​​മി​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന. ഇ​​ന്ത്യ​​ൻ എ ​​ടീ​​മി​​നൊ​​പ്പം ഏ​​റെ​​ക്കാ​​ല​​മാ​​യു​​ള്ള സി​​താ​​ൻ​​ഷു ബം​​ഗ​​ളൂ​​രു​​വി​​ലെ ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി​​യു​​ടെ ഭാ​​ഗ​​വു​​മാ​​ണ്.

ഗൗ​​തം ഗം​​ഭീ​​ർ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​പ്പോ​​ൾ മു​​ത​​ൽ ടീം ​​ഇ​​ന്ത്യ​​ക്കു പ്ര​​ത്യേ​​ക ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ ഇ​​ല്ല. ഗം​​ഭീ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ഹോം ​​ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലും ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി​​യി​​ലും ടീം ​​ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗ് മോ​​ശ​​മാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഫു​​ൾ​​ടൈം ബാ​​റ്റിം​​ഗ് കോ​​ച്ച് എ​​ന്ന ആ​​വ​​ശ്യം ഉ​​യ​​ർ​​ന്ന​​തും ഇ​​പ്പോ​​ൾ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ട​​തും.


2024 ന​​വം​​ബ​​റി​​ൽ ഇ​​ന്ത്യ എ ​​ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു സി​​താ​​ൻ​​ഷു. 2023 ഓ​​ഗ​​സ്റ്റി​​ൽ ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​അ​​യ​​ർ​​ല​​ൻ​​ഡി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ഴും സി​​താ​​ൻ​​ഷു​​വാ​​യി​​രു​​ന്നു മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ. അ​​ന്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ഇ​​ടം​​കൈ മു​​ൻ ബാ​​റ്റ​​ർ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ സൗ​​രാ​​ഷ് ട്ര​​യു​​ടെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു. 1992 മു​​ത​​ൽ 2013വ​​രെ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ച്ച സി​​താ​​ൻ​​ഷു, 130 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 15 സെ​​ഞ്ചു​​റി​​യും 55 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 8061 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. 41.76 ആ​​യി​​രു​​ന്നു ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി. 2017 ഐ​​പി​​എ​​ല്ലി​​ൽ ഗു​​ജ​​റാ​​ത്ത് ല​​യ​​ണ്‍​സി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ചാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.