ജെമിമ റോഡ്രിഗസിനു മുന്നേറ്റം
Wednesday, January 15, 2025 12:45 AM IST
ദുബായ്: ഐസിസി ഏകദിന വനിതാ ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ മധ്യനിര ബാറ്റർ ജെമിമ റോഡ്രിഗസിനു മുന്നേറ്റം. ജെമിമ ബാറ്റർമാരുടെ ആദ്യ ഇരുപതിൽ പ്രവേശിച്ചു.
അയർലൻഡിനെതിരേ രണ്ടാം ഏകദിനത്തിൽ കന്നി സെഞ്ചുറി നേടിയ ജെമിമ മൂന്നു സ്ഥാനം ഉയർന്ന് 19-ാം സ്ഥാനത്തെത്തി.
563 പോയിന്റാണ് ഇന്ത്യൻ താരത്തിന്. പട്ടികയിൽ സ്മൃതി മന്ദാനയാണ് (723 പോയിന്റ്) മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവർഡറ്റ് (773 പോയിന്റ്) ഒന്നാമതും ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടു (733 പോയിന്റ് ) രണ്ടാമതുമാണ്.