കോ​​ട്ട​​യം: ഈ​​മാ​​സം അ​​വ​​സാ​​നം ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ദേ​​ശീ​​യ ഗെ​​യിം​​സി​​നു​​ള്ള കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. വ​​നി​​താ ടീ​​മി​​നു മാ​​ത്ര​​മാ​​ണ് യോ​​ഗ്യ​​ത ല​​ഭി​​ച്ച​​ത്. റോ​​ത്ത​​ക് ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു കേ​​ര​​ളം. പു​​രു​​ഷ​ന്മാ​​ർ ഒ​​ന്പ​​താം റാ​​ങ്കി​​ലാ​​യി​​രു​​ന്നു. എ​​ട്ടു ടീ​​മു​​ക​​ളാ​​ണ് ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ മ​​ത്സ​​രി​​ക്കു​​ക. അ​​തേ​​സ​​മ​​യം, 3x3 വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പു​​രു​​ഷ-​​വ​​നി​​താ ടീ​​മു​​ക​​ൾ മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ട്.

2024 ദേ​​ശീ​​യ സീ​​നി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി നേ​​ടി​​യ കേ​​ര​​ള ടീ​​മി​​ൽ നി​​ന്ന് മൂ​​ന്ന് മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യാ​​ണ് ദേ​​ശീ​​യ ഗെ​​യിം​​സി​​നു​​ള്ള സം​​ഘ​​ത്തെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പി.​​എ​​സ്. ജീ​​ന ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി. ഇ​​രി​​ങ്ങാലക്കു​​ട സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​ലെ പി.​​എ. അ​​ക്ല, ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ സാ​​ന്ദ്ര ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​രും ടീ​​മി​​ലേ​​ക്കെ​​ത്തി​​.

വ​​നി​​താ ടീം: ​​ആ​​ർ. ശ്രീ​​ക​​ല, പി.​​എ​​സ്. ജീ​​ന, ക​​വി​​ത ജോ​​സ്, സൂ​​സ​​ൻ ഫ്ലോ​​റ​​ന്‍റീ​​ന, സ്വ​​പ്ന മെ​​റി​​ൻ ജി​​ജു, ഒ​​ലീ​​വി​​യ ടി. ​​ഷൈ​​ബു, ചി​​പ്പി മാ​​ത്യു, വി.​​ജെ. ജ​​യ​​ല​​ക്ഷ്മി, സാ​​ന്ദ്ര ഫ്രാ​​ൻ​​സി​​സ്, അ​​ക്ഷ​​യ ഫി​​ലി​​പ്പ്, അ​​മ​​ൻ​​ഡ മ​​രി​​യ റോ​​ച്ച, പി.​​എ​​സ്. അ​​ക്ല. കോ​​ച്ച്: ജി​​ജോ പോ​​ൾ. അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ച്: കെ. ​​വി​​പി​​ൻ. മാ​​നേ​​ജ​​ർ: ഡോ. ​​ജെ​​സ്മി ജോ​​സ്3x3 വ​​നി​​താ ടീം: ​​ഐ​​റി​​ൻ എ​​ൽ​​സ ജോ​​ണ്‍, പി.​​എ​​സ്. കൃ​​ഷ്ണ പ്രി​​യ, ചി​​ന്നു കോ​​ശി, ജോ​​മ ജെ​​ജി. മാ​​നേ​​ജ​​ർ: തു​​ഷാ​​ര ഫി​​ലി​​പ്പ്. 3x3 പു​​രു​​ഷ ടീം: ​​എ.​​എ​​സ്. ശ​​ര​​ത്, സെ​​ജി​​ൻ മാ​​ത്യു, ആ​​ന്‍റ​​ണി ജോ​​ണ്‍​സ​​ണ്‍, വൈ​​ശാ​​ഖ് കെ. ​​മ​​നോ​​ജ്. മാ​​നേ​​ജ​​ർ: ഫ്രാ​​ൻ​​സി​​സ് അ​​സീ​​സി.