കാഴ്ചപരിമിതിയുള്ള വനിതകളുടെ ദേശീയ ടി20 ക്രിക്കറ്റ്: ഫൈനല്‍ ഇന്ന്
Saturday, January 18, 2025 1:02 AM IST
കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശും കര്‍ണാടകയും തമ്മില്‍ ഇന്ന് കിരീടപ്പോരാട്ടം നടക്കും.
തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിനാണു ഫൈനല്‍. ഇന്നലെ നടന്ന സെമിഫൈനലില്‍ മധ്യപ്രദേശ് നിലവിലെ ചാമ്പ്യന്മാരായ ഒഡീഷയെ 25 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ രാജസ്ഥാനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് കര്‍ണാടകയും യോഗ്യത നേടി.