എൻഡ്രിക്കിന് ഇരട്ടഗോൾ; റയൽ ക്വാർട്ടറിൽ
Saturday, January 18, 2025 1:02 AM IST
മാഡ്രിഡ്: ബ്രസീലിയൻ കൗമാരതാരം എൻഡ്രിക്കിന്റെ ഇരട്ടഗോൾ മികവിൽ റയൽ മാഡ്രിഡ് 5-2ന് സെൽറ്റ വിഗോയെ തോൽപ്പിച്ച് കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ.
കിലിയൻ എംബപ്പെ (37’), വിനീഷ്യസ് ജൂണിയർ (48’) എന്നിവരുടെ ഗോളുകൾ റയലിനെ മുന്നിലെത്തിച്ചു. എന്നാൽ ജൊനാഥൻ ബാംബ (83’), മാർകോസ് അലോൻസോ (90+1’) എന്നിവരുടെ ഗോളുകൾ സെൽറ്റയ്ക്കു സമനില നല്കി.
ഇതോടെ എക്സ്ട്രാ ടൈമിലേക്കു മത്സരം നീണ്ടു. 108-ാം മിനിറ്റിൽ എൻഡ്രിക് റയലിനെ മുന്നിലെത്തിച്ചു. ഫെഡറികോ വാൽവെർദെ (112’) ലീഡ് ഉയർത്തി. 119-ാം മിനിറ്റിൽ ബ്രസീലിയൻ താരം രണ്ടാം ഗോൾ തികച്ചു.