കരുത്തർക്ക് സമനില
Saturday, January 18, 2025 1:02 AM IST
ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ മോഹൻബഗാനും രണ്ടാമതുള്ള ജംഷഡ്പുരും 1-1ന് സമനിലയിൽ പിരിഞ്ഞു.
ശുഭാശിഷ് ബോസ് (25’) ബഗാനെ മുന്നിലെത്തിച്ചു. 60-ാം മിനിറ്റിൽ സ്റ്റീഫൻ എസെ ജംഷഡ്പുരിന് സമനില നൽകി.