രഞ്ജി കളിക്കാൻ കോഹ്ലി; ക്യാപ്റ്റനാകില്ലെന്ന് ഋഷഭ് പന്ത്
Saturday, January 18, 2025 1:02 AM IST
ന്യൂഡൽഹി: ഡൽഹി രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ടീമിൽ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ് ലിയും. ആയുഷ് ബദോനി നയിക്കുന്ന ടീമിന്റെ പ്രാഥമിക പട്ടികയിലാണ് കോഹ് ലിയെ ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം, കോഹ് ലി മത്സരത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെടുന്ന കാര്യത്തിൽ നിലവിൽ ഉറപ്പില്ല. അടുത്ത ആഴ്ച സൗരാഷ്ട്രയ്ക്കെതിരേയാണു ഡൽഹിയുടെ മത്സരം.
ദേശീയ ടീം അംഗവും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത് ഡൽഹിക്കായി മത്സരത്തിനിറങ്ങും. എന്നാൽ, ടീമിനെ നയിക്കാൻ തയാറല്ലെന്നു പന്ത് ഡിഡി സിഎ പ്രസിഡന്റ് റോഹൻ ജയ്റ്റ്ലിയെ അറിയിച്ചു.