യുണൈറ്റഡ് കുതിപ്പ്
Tuesday, January 14, 2025 2:01 AM IST
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ മൂന്നാം റൗണ്ടിൽ ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 5-3നു കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റം. 61-ാം മിനിറ്റ് മുതൽ 10 പേരിലേക്കു ചുരുങ്ങിയശേഷമാണ് യുണൈറ്റഡിന്റെ ജയം.