ലക്ഷ്യ സെൻ, പ്രണോയ് പുറത്ത്
Thursday, January 16, 2025 1:07 AM IST
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെൻ എന്നിവർ ആദ്യ റൗണ്ടിൽ പുറത്ത്.
ഇന്ത്യൻ താരം ലക്ഷ്യ സെൻ ചൈനീസ് തായ്പേയിയുടെ ലിൻ ചുൻ യിയോടാണ് തോൽവി വഴങ്ങിയത്. സ്കോർ: 15-21, 10-21. ചൈനീസ് തായ്പേയിയുടെ ലി യങ് സു 16-21, 21-18, 21-12നു പ്രണോയിയെ കീഴടക്കി. ആദ്യ ഗെയിം നേടിയശേഷമായിരുന്നു പ്രണോയി തോറ്റത്.
കിരൺ ഇന്നിറങ്ങും
മലയാളി താരം കിരണ്‍ ജോർജ് ഇന്നു പ്രീക്വാർട്ടർ പോരാട്ടത്തിനു കോർട്ടിലെത്തും. ജപ്പാന്റെ യുഷി തനകയെ ആദ്യ റൗണ്ടിൽ തോൽപ്പിച്ചാണ് കൊച്ചിക്കാരനായ കിരൺ ജോർജ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 21-19, 14-21, 27-25നായിരുന്നു കിരണിന്റെ ജയം. രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ അലക്സ് ലാനിയറാണ് കിരണിന്റെ എതിരാളി.