രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ; സിന്ധു, കിരൺ പുറത്ത്
Saturday, January 18, 2025 1:02 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽപുരുഷ ഡബിൾസിൽ സാത്വിക്സായ് രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ഇന്ത്യൻ സഖ്യം കൊറിയയുടെ ജിൻ യോംഗ്-കാംഗ് മിൻ കൂട്ടുകെട്ടിനെ 21-10, 21-17ന് തോൽപ്പിച്ചു.
വനിതാ സിംഗിൾസിൽ നിന്ന് പി.വി. സിന്ധു പുറത്ത്. വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ സിന്ധുവിനെ മൂന്നു ഗെയിം (21-9, 19-21, 21-17) നീണ്ട പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോർജിയ മരിസ്ക പരാജയപ്പെടുത്തി.
പുരുഷ വിഭാഗം സിംഗിൾസിൽ കിരൺ ജോർജും സെമി കാണാതെ പുറത്തായി. ചൈനയുടെ വെംഗ് ഹോംഗ്് യാംഗിനോട് 21-13, 21-19നാണ് കിരൺ തോറ്റത്.