എഫ്എ കപ്പ്: ലിവർപൂൾ നാലാം റൗണ്ടിൽ
Sunday, January 12, 2025 12:39 AM IST
ലിവർപൂൾ: എഫ്എ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ലിവർപൂൾ നാലാം റൗണ്ടിൽ പ്രവേശിച്ചു. ഇന്നലെ സ്വന്തം ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ 4-0ന് അക്രിംഗ്ടൻ സ്റ്റാൻലിയെ പരാജയപ്പെടുത്തി.
29-ാം മിനിറ്റിൽ ഡിയാഗോ ജോട്ട ലിവർപൂളിനായി ആദ്യ ഗോൾ നേടി. ട്രെന്റ് അലക്സാണ്ടർ അർണോൾഡ് (45’), ജെയ്ഡൻ ഡാൻസ് (76’), ഫെഡെറികോ കിയെസ (90’) സ്കോർ ചെയ്തു.
മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 6-2ന് ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെ പരാജയപ്പെടുത്തി. വൂൾവർഹാംടൺ നാലാം റൗണ്ടിൽ പ്രവേശിച്ചു.