ജയം തുടർന്ന് ലെവർകൂസൻ
Sunday, January 12, 2025 12:39 AM IST
ഡോർട്മുണ്ട്: ആദ്യ ഇരുപത് മിനിറ്റിനുള്ളിൽ മൂന്നു ഗോളടിച്ച് ബുണ്ടസ് ലിഗ ഫുട്ബോളിലെ നിലവിലെ ചാന്പ്യന്മാരായ ബെയർ ലെവർകൂസനു ജയം.
ലെവർകൂസൻ ആതിഥേയരായ ബൊറൂസിയ ഡോർട്മുണ്ടിനെ 3-2ന് പരാജയപ്പെടുത്തി. ബുണ്ടസ് ലിഗയിൽ നിലവിലെ ചാന്പ്യന്മാരുടെ തുടർച്ചയായ ആറാം ജയത്തിൽ പാട്രിക് ഷിക് ഇരട്ട ഗോൾ നേടി.
ജയത്തോടെ ലെവർകൂസൻ 35 പോയിന്റുമായി ഒന്നാമതുള്ള ബയേണ്‍ മ്യൂണിക്കുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു.