ചരിത്ര ഗോളുമായി ക്രിസ്റ്റ്യാനോ
Saturday, January 11, 2025 12:55 AM IST
റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ പുതുവർഷത്തെ ആദ്യ ഗോളും വിജയവും നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും.
കരിയറിലെ 917-ാമത് ഗോൾ ക്രിസ്റ്റ്യാനോ സ്കോർ ചെയ്ത മത്സരത്തിൽ അൽ നസർ 3-1ന് അൽ അക്ഡൗഡിനെ പരാജയപ്പെടുത്തി. സാദിയോ മാനെയുടെ ഇരട്ട ഗോളുകളാണ് അൽ നസറിന് മികച്ച ജയമൊരുക്കിയത്. 42-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ.
തുടർച്ചയായി 24 വർഷം ഗോൾ സ്കോർ ചെയ്യുന്ന താരമായി ക്രിസ്റ്റ്യാനോ ഇതോടെ മാറി. ലീഗിൽ 28 പോയിന്റുമായി അൽ നസർ മൂന്നാം സ്ഥാനത്താണ്.