നാലു പോയിന്റ് ലീഡിൽ ബയേണ്‍
Monday, January 13, 2025 12:58 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ രണ്ടാം സ്ഥാനത്തുള്ള ബയേർ ലെവർകൂസെനേക്കാൾ (35) നാലു പോയിന്റ് ലീഡുമായി ബയേണ്‍ മ്യൂണിക് (39) ഒന്നാം സ്ഥാനത്തു തുടരുന്നു.
16-ാം റൗണ്ട് പോരാട്ടത്തിൽ ബയേണ്‍ 1-0നു മോണ്ഹെൻഗ്ലാഡ്ബാക്കിനെ കീഴടക്കി. 68-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്നായിരുന്നു ബയേണിന്റെ ഗോൾ സ്വന്തമാക്കിയത്.