സാത്വിക്-ചിരാഗ് സഖ്യം പുറത്ത്
Sunday, January 12, 2025 12:39 AM IST
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം പുറത്ത്.
ഇന്നലെ നടന്ന സെമിഫൈനലിൽ കൊറിയയുടെ കിംഗ് വണ്‍ ഹോ- സിയോ സ്യൂംഗ് ജെയ് സഖ്യത്തോട് നേരിട്ടുള്ള ഗെയിമിലാണ് (21-10, 21-15) തോൽവി വഴങ്ങിയത്. ഇതോടെ ടൂർണമെന്റിൽ ഇന്ത്യൻ പോരാട്ടം മുഴുവൻ അവസാനിച്ചു.
ഇന്ത്യ ഓപ്പണാണ് ഇന്ത്യൻ സഖ്യത്തിന് മുന്നിലിനിയുള്ളത്. 14ന് ടൂർണമെന്റ് ആരംഭിക്കും. മലേഷ്യയുടെ വെയ് ചോംഗ് മൻ- കായ് വുൻ ടീ ആണ് സാത്വിക്- ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.