പാ​രാ​ലി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണവും വെങ്കലവും
പാ​രാ​ലി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്ക്  സ്വ​ർ​ണവും വെങ്കലവും
Saturday, August 31, 2024 3:57 AM IST
പാ​​​രീ​​​സ്: 2024 ​പാ​​​രീ​​​സ് പാ​​​രാ​​​ലി​​​ന്പി​​​ക്സി​​​ൽ വ​​​നി​​​താ 10 മീ​​​റ്റ​​​ർ എ​​​യ​​​ർ റൈ​​​ഫി​​​ൾ സ്റ്റാ​​​ൻ​​​ഡിം​​​ഗ് എ​​​സ്എ​​​ച്ച്1​ൽ ഇ​ന്ത്യ​യു​ടെ ​​അ​​​വ​​​നി ലേ​ഖ്‌​റ​യ്ക്കു സ്വ​​​ർ​​​ണം. അ​​​വ​​​നി​​​ക്കു പി​​​ന്നാ​​​ലെ മോ​​​ന അ​​​ഗ​​​ർ​​​വാ​​​ൾ ഈ​യി​ന​ത്തി​ൽ വെ​​​ങ്ക​​​ലം നേ​​​ടി​​ ഇ​​​ന്ത്യ​​​ക്ക് ഇ​ര​ട്ടി​മ​ധു​രം ന​ൽ​കി.

2020 ടോ​​​ക്കി​​​യോ പാ​രാ​ലി​ന്പി​ക്സി​ലും അ​​​വ​​​നി 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ സ്വ​​​ർ​​​ണം നേ​​​ടി​​​യി​​​രു​​​ന്നു. പാ​​​രാ​​​ലി​​​ന്പി​​​ക് ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി സ്വ​ർ​ണം നേ​ടു​ന്ന ആ​​​ദ്യ കാ​​​യി​​​കതാ​​​രം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് 2020ൽ ​അ​വ​നി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പാ​​​രാ​​​ലി​​​ന്പി​​​ക്സി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​യി മൂ​​​ന്ന് മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടു​​​ന്ന ആ​​​ദ്യ വ​​​നി​​​ത​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡും അ​​​വ​​​നി ക​ര​സ്ഥ​മാ​​​ക്കി.


പു​​​രു​​​ഷ വി​​​ഭാ​​​ഗം 10 മീ​​​റ്റ​​​ർ എ​​​യ​​​ർ പി​​​സ്റ്റ​​​ൾ എ​​​സ്എ​​​ച്ച്1 വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ മ​​​നി​​​ഷ് ന​​​ർ​​​വാ​​​ൾ ഇ​​​ന്ന​​​ലെ വെ​​​ള്ളി സ്വ​​​ന്ത​​​മാ​​​ക്കി. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ ജി​​​യോ​​​ങ്ഡു ജോ​​​യ്ക്കാ​​​ണ് സ്വ​​​ർ​​​ണം. അ​തേ​സ​മ​യം, വ​​​നി​​​താ 100 മീ​​​റ്റ​​​ർ ടി35 ​​​ഇ​​​ന​​​ത്തി​​​ലൂ​​​ടെ പ്രീ​​​തി പാ​​​ൽ ഇ​​​ന്ത്യ​​​ൻ അ​​​ക്കൗ​​​ണ്ടി​​​ൽ വെ​ങ്ക​ലം എ​​​ത്തി​​​ച്ചു.

ഈ ​​​ഇ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​യി പാ​​​രാ​​​ലി​​​ന്പി​​​ക്സി​​​ൽ മെ​​​ഡ​​​ൽ സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന ആ​​​ദ്യ താ​​​ര​​​മാ​​​ണ് പ്രീ​​​തി പാ​​​ൽ. ഒ​രു സ്വ​ർ​ണം, ഒ​രു വെ​ള്ളി, ര​ണ്ടു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ നാ​ലു മെ​ഡ​ലാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.