അസംപ്ഷനു കിരീടം
Saturday, September 14, 2024 1:20 AM IST
ചങ്ങനാശേരി: സിബിസി അഖില കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളജ് ചങ്ങനാശേരി ജേതാക്കളായി.
ഫൈനലിൽ പാലാ അൽഫോസ കോളജിനെ അസംപ്ഷൻ 72-61നു തോൽപിച്ചു. 25 പോയിന്റുമായി ശ്രീ ലക്ഷ്മിയാണ് അസംപ്ഷന്റെ ടോപ് സ്കോറർ. അൽഫോൻസയ്ക്കുവേണ്ടി കൃഷ്ണ പ്രിയയും ചിന്നു കോശിയും 23 പോയിന്റ് വീതം നേടി.