സൂപ്പറിൽ സമനില മാത്രം
Saturday, September 14, 2024 1:20 AM IST
കോഴിക്കോട്: സൂപ്പർലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയും സമനിലയിൽ പിരിഞ്ഞു. ഇന്നലെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചു.
18-ാം മിനിറ്റിൽ കണ്ണൂർ വാരിയേഴ്സിന്റെ ഡേവിഡ് ഗ്രാൻഡെ ആദ്യം ഗോൾ നേടി. രണ്ടാം പകുതിയുടെ 76-ാം മിനിറ്റിൽ ഒരു ഹെഡറിലൂടെ ഫോഴ്സ് കൊച്ചി സമനില നേടി. ബസന്തയാണ് ഫോഴ്സ കൊച്ചിക്കു വേണ്ടി ഗോൾ നേടിയത്.