റിപ്പിൾസ് ജയം
Friday, September 13, 2024 12:11 AM IST
തിരുവനന്തപുരം: ബൗളർമാരുടെ മിന്നും പ്രകടത്തിന്റെ പിന്തുണയിൽ കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരേ ആലപ്പി റിപ്പിൾസിന് 52 റണ്‍സ് വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് നേടി.
നാല് ഓവറിൽ ഒന്‍പതു റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ പിഴുത അക്ഷയ് ചന്ദ്രന്റെ ബൗളിംഗാണ് ആലപ്പിയുടെ വിജയത്തിന്റെ അടിസ്ഥാനം. ട്രിവാൻഡ്രം 16.5 ഓവറിൽ 73 റണ്‍സിന് പുറത്തായി.