ടൈ കെട്ടി
Wednesday, September 11, 2024 12:17 AM IST
കോഴിക്കോട്: കേരള സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്നലെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കട്ട് എഫ്സി യും തിരുവനന്തപുരം കൊന്പൻസും 1-1 സമനിലയിൽ പിരിഞ്ഞു.
21-ാം മിനിറ്റിൽ മുഹമ്മദ് അസറിലൂടെ കൊന്പൻമാരാണ് മുന്നിലെത്തിയത്. 12 മിനിറ്റിനുശേഷം ഗലീനിയൻ റിച്ചാർഡിലൂടെ എഫ്സി സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.