കൊന്പൻസ് ടീമുമായുള്ള സഹകരണത്തിലൂടെ തീരദേശ മേഖലയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഊർജ്വസ്വലമായ കായികസംസ്കാരം വളർത്തിയെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് സജീവമായ പങ്കാളിത്തം വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊന്പൻസ് ഫുട്ബോൾ ടീമിന്റെ ആദ്യ മത്സരം ഇന്നു നടക്കും. കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന്റെയും മുഖ്യ സ്പോണ്സർ അദാനി ഗ്രൂപ്പാണ്. ലീഗിൽ മികച്ച പോരാട്ടം നടത്താൻ റോയൽസിനു കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്നും അദാനി പ്രതിനിധി കൂട്ടിച്ചേർത്തു.