വിഷ്ണു സെഞ്ചുറി
Saturday, September 14, 2024 1:20 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ രണ്ടാം സെഞ്ചുറിക്ക് ഉടമയായി തൃശൂർ ടൈറ്റൻസിന്റെ വിഷ്ണു വിനോദ്. ആലപ്പി റിപ്പിൾസിനെതിരേ 45 പന്തിൽ 139 റണ്‍സാണ് വിഷ്ണു വിനോദ് അടിച്ചുകൂട്ടിയത്.
17 സിക്സും അഞ്ചു ഫോറും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ തൃശൂർ എട്ടു വിക്കറ്റ് ജയവും സ്വന്തമാക്കി. സ്കോർ: ആലപ്പി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 181. തൃശൂർ 12.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 187.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ് മൂന്നു വിക്കറ്റിന് കാലിക്കട്ട് ഗ്ലോബേഴ്സിനെ തോൽപ്പിച്ചു. കാലിക്കട്ട് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സ് നേടി. കൊല്ലം 19.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെടുത്ത് ജയം സ്വന്തമാക്കി.