2023 ഐസിസി ലോകകപ്പ് ക്രിക്കറ്റ് : നടന്നത് 11,637 കോടി രൂപയുടെ ബിസിനസ്
Thursday, September 12, 2024 12:44 AM IST
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിച്ച 2023 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ബില്യണ്‍ ഡോളർ വ്യവസായം നടന്നതായി ഐസിസി.
1.39 ബില്യണ്‍ ഡോളറിന്റെ (11,637 കോടി രൂപ) സാന്പത്തിക പ്രതിഫലനം ഇന്ത്യയിൽ 2024 ലോകകപ്പിലൂടെ സംഭവിച്ചതായാണ് ഐസിസിയുടെ വെളിപ്പെടുത്തൽ. 2023 നവംബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ്, ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നു എന്നും ഐസിസി വ്യക്തമാക്കി.
2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ ചാന്പ്യന്മാരായിരുന്നു.