ഫ്രാൻസ് വിജയവഴിയിൽ
Wednesday, September 11, 2024 12:17 AM IST
ലിയോണ്‍: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഫ്രാൻസ് വിജയവഴിയിൽ തിരിച്ചെത്തി. ഗ്രൂപ്പ് എ രണ്ടിലെ ആദ്യ മത്സരത്തിൽ ഇറ്റലിയോട് തോറ്റ ഫ്രാൻസ് രണ്ടാം മത്സരത്തിൽ 2-0ന് ബെൽജിയത്തെ തോൽപ്പിച്ചു. റാൻഡൽ കോളോ മുവാനി (29’), ഒസാമെൻ ഡെംബെലെ (57’) എന്നിവരാണ് ഗോൾ നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഇറ്റലി 2-1ന് ഇസ്രയേലിനെ പരാജയപ്പെടുത്തി.
ഹാലൻഡ് ഗോളിൽ നോർവെ
ഗ്രൂപ്പ് ബി മൂന്നിൽ സൂപ്പർതാരം എർലിംഗ് ഹാലൻഡ് നേടിയ ഗോളിൽ നോർവെ 2-1ന് ഓസ്ട്രിയയെ തോൽപ്പിച്ചു. ഗ്രൂപ്പിൽ നോർവെയുടെ ആദ്യ ജയമാണ്. ആദ്യ മത്സരം സമനിലയായിരുന്നു.
ഒന്‍പതാം മിനിറ്റിൽ ഫെലിക്സ് ഹോണ്‍ മെഹർ നോർവെയെ മുന്നിലെത്തിച്ചു. എന്നാൽ മാഴ്സൽ സാബിറ്റ്സർ ഓസ്ട്രിയയ്ക്കു സമനില നൽകി. 80-ാം മിനിറ്റിൽ നോർവെയെ ജയത്തിലെത്തിച്ചുകൊണ്ട് ഹാലൻഡ് വലകുലുക്കി.