ഇന്ത്യക്കു നാലാം ജയം
Friday, September 13, 2024 12:11 AM IST
ഹുലുൻബുയർ (ചൈന): ഏഷ്യൻ ചാന്പ്യൻഷിപ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. തുടർച്ചയായ നാലാം ജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് പാരീസ് ഒളിന്പിക്സിലെ വെങ്കലമെഡൽ ജേതാക്കളായ ഇന്ത്യ സെമിയിലെത്തിയത്.
നാലാം മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇന്ത്യ 3-1ന് കൊറിയയെ തോൽപ്പിച്ചു. അവസാന മത്സരത്തിൽ ഇന്ത്യ നിലവിൽ പോയിന്റ് നിലയിൽ എട്ടു പോയിന്റുമായി രണ്ടാമതുള്ള പാക്കിസ്ഥാനെ നേരിടും. പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.