സ്വർണ വേട്ട
Saturday, September 14, 2024 1:20 AM IST
ചെന്നൈ: നാലാമത് സാഫ് ജൂണിയർ അത്ലറ്റിക്സിൽ ഇന്ത്യയുടെ തേരോട്ടം. പുരുഷ-വനിതാ വിഭാഗങ്ങളിൽ നടന്ന 30 സ്വർണ പോരാട്ടങ്ങളിൽ 21ലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു.
ഇന്ത്യയുടെ സ്വർണവേട്ടയിൽ എതിരാളികൾ നിഷ്പ്രഭമായി. 21 സ്വർണം, 22 വെള്ളി, അഞ്ചു വെങ്കലം എന്നിങ്ങനെ 48 മെഡലുമായി ഇന്ത്യ സാഫ് ചാന്പ്യൻഷിപ്പിൽ മുത്തമിട്ടു.
അവസാനദിനമായ ഇന്നലെ ഒന്പതു സ്വർണമാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.