ബു​​ഡാ​​പെ​​സ്റ്റ്: ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ ടീ​​മു​​ക​​ളു​​മാ​​യി 45-ാം ചെ​​സ് ഒ​​ളി​​ന്പ്യാഡി​​നു ഹം​​ഗ​​റി​​യി​​ലെ ബു​​ഡാ​​പെ​​സ്റ്റി​​ൽ എ​​ത്തി​​യ ഇ​​ന്ത്യ​​ൻ ടീ​​മു​​ക​​ൾ​​ക്ക് ആ​​ദ്യ റൗ​​ണ്ടി​​ൽ ആ​​ധി​​കാ​​രി​​ക​​ജ​​യം. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടാം സ്വീ​​ഡാ​​യ ഇ​​ന്ത്യ, മൊ​​റോ​​ക്കോ​​യെ​​യും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ജ​​മൈ​​ക്ക​​യെ​​യു​​മാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഇ​​ന്ത്യ​​യു​​ടെ പു​​രുഷന്മാ​​ർ 4-0 നു ​​വി​​ജ​​യി​​ച്ച​​പ്പോ​​ൾ, വ​​നി​​ത​​ക​​ളു​​ടെ വി​​ജ​​യം 3.5-0.5 നാ​​യി​​രു​​ന്നു. പു​​രു​​ഷ​ന്മാ​​രി​​ൽ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ബോ​​ർ​​ഡി​​ൽ, പ്ര​​ഗ്നാ​​ന​​ന്ദ ടീ​​സി​​ർ മു​​ഹ​​മ്മ​​ദി​​ന്‍റെ സി​​സി​​ലി​​യൻ ഡി​​ഫ​​ൻ​​സി​​നെ ത​​ക​​ർ​​ത്തു ജ​​യം നേ​​ടി.

ര​​ണ്ടാം ബോ​​ർ​​ഡി​​ൽ എ​​റി​​ഗാ​​സി അ​​ർ​​ജു​​ൻ എ​​ൽ​​ബി​​ലി​​യ ജാ​​ക്വ​​സ്റ്റ് പോ​​രാ​​ട്ടം നിം​​സൊ ഇ​​ന്ത്യ​​ൻ ഡി​​ഫ​​ൻ​​സ് സെ​​ന്‍റ് പീ​​റ്റേഴ്സ്ബ​​ർ​​ഗ് ഫി​​ഷ​​ർ വേ​​രി​​യേ​​ഷ​​ൻ ആ​​യി​​രു​​ന്നു. അ​​തി​​ൽ അ​​ർ​​ജു​​ൻ വി​​ജ​​യം ക​​ണ്ടെ​​ത്തി​​യ​​ത് 40 നീ​​ക്ക​​ങ്ങ​​ളി​​ലും. മൂ​​ന്നാം ബോ​​ർ​​ഡി​​ൽ വി​​ഡി​​റ്റ് സ​​ന്തോ​​ഷ് ഗു​​ജ​​റാ​​ത്തി ക്വാ​​ഖി​​ർ മെ​​ഹ്ദി​​യെ​​യും നാ​​ലാം ബോ​​ർ​​ഡി​​ൽ ഹ​​രി​​കൃ​​ഷ്ണ മൊ​​യാ​​ട് അ​​ന​​സ്നെ​​യു​​മാ​​ണ് തോ​​ൽ​​പ്പി​​ച്ച​​ത്.


വ​​നി​​ത​​ക​​ളി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി വൈ​​ശാ​​ലി ക്ലാ​​ർ​​ക്ക് അ​​ഡാ​​നി​​യെ​​യും ദി​​വ്യ​​ ദേ​​ശ്മു​​ഖ് മി​​ല്ല​​ർ റേ​​ച്ചി​​ലി​​നെ​​യും ടാ​​നി​​യാ സ​​ച്ദേ​​വ് വാ​​ട്സ​​ണ്‍ ഗ​​ബ്രി​​യേ​​ലാ​​യെ​​യും തോ​​ൽ​​പ്പി​​ച്ചു. മൂ​​ന്നാം ബോ​​ർ​​ഡി​​ൽ വ​​ന്ദി​​ക അ​​ഗ​​ർ​​വാ​​ൾ ത​​ന്നെ​​ക്കാ​​ൾ 460 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് കു​​റ​​ഞ്ഞ ബ്രൗ​​ണ്‍ ര​​ഹാ​​നെ​​യോ​​ട് സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ത​​യാ​​റാ​​ക്കി​​യ​​ത്: ജി​​സ്മോ​​ൻ മാ​​ത്യു