ട്രി​​വാ​​ൻ​​ഡ്രം ജ​​യം
ട്രി​​വാ​​ൻ​​ഡ്രം ജ​​യം
Thursday, September 12, 2024 12:44 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ അ​​ദാ​​നി ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സ് എ​​ട്ടു വി​​ക്ക​​റ്റി​​നു ഫി​​നെ​​സ് തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു. സ്കോ​​ർ: തൃ​​ശൂ​​ർ 20 ഓ​​വ​​റി​​ൽ 129/6. ട്രി​​വാ​​ൻ​​ഡ്രം 17.5 ഓ​​വ​​റി​​ൽ 133/2. 37 പ​​ന്തി​​ൽ​​നി​​ന്ന് 54 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത എം.​​എ​​സ്. അ​​ഖി​​ലാ​​ണ് ട്രി​​വാ​​ൻ​​ഡ്ര​​ത്തെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

ഗോ​​വി​​ന്ദ് പൈ 23 ​​പ​​ന്തി​​ൽ 30 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. 26 പ​​ന്തി​​ൽ 22 റ​​ണ്‍​സ് നേ​​ടി​​യ ഓ​​പ്പ​​ണ​​ർ റി​​യാ ബ​​ഷീ​​റി​​ന്‍റെ​​യും 22 പ​​ന്തി​​ൽ 21 റ​​ണ്‍​സ് നേ​​ടി​​യ എ​​സ്. സു​​ബി​​ന്‍റെ​​യും വി​​ക്ക​​റ്റാ​​ണ് ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​നു ന​​ഷ്ട​​മാ​​യ​​ത്.


മ​​ഴ​​യെ തു​​ട​​ർ​​ന്ന് വൈ​​കി ആ​​രം​​ഭി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ടോ​​സ് നേ​​ടി​​യ ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സ് തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സി​​നെ ബാ​​റ്റിം​​ഗി​​ന് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. 21 പ​​ന്തി​​ൽ​​നി​​ന്ന് 35 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന അ​​ക്ഷ​​യ് മ​​നോ​​ഹ​​റാ​​ണ് തൃ​​ശൂ​​രി​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.