ഇന്ത്യ x പാക് ഇന്ന്
Saturday, September 14, 2024 1:20 AM IST
ബെയ്ജിംഗ്: 2024 ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്നു നേർക്കുനേർ.
ലീഗ് റൗണ്ടിൽ കളിച്ച നാലു മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമി ഫൈനൽ ബെർത്ത് ഇതിനോടകം ഉറപ്പിച്ചതാണ്. നാലു മത്സരങ്ങളിൽ രണ്ടു ജയവും രണ്ടു സമനിലയുമായി പാക്കിസ്ഥാനും സെമി ഫൈനൽ ബെർത്ത് സ്വന്തമാക്കി. ഇന്ത്യക്കു 12ഉം പാക്കിസ്ഥാന് എട്ടും പോയിന്റാണ്.