ജയ് ഷാ ഐസിസി തലവൻ
ജയ് ഷാ ഐസിസി തലവൻ
Wednesday, August 28, 2024 12:43 AM IST
മും​ബൈ: ഐ​സി​സി ചെ​യ​ർ​മാ​നാ​യി ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന്യൂ​സി​ല​ൻ​ഡു​കാ​ര​നാ​യ ഗ്രെ​ഗ് ബാ​ർ​ക്ലേ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​ൽ​സ്ഥാ​ന​ത്തേ​ക്ക് മു​പ്പ​ത്ത​ഞ്ചു​കാ​ര​നാ​യ ജ​യ് ഷാ ​എ​ത്തു​ന്ന​ത്.

ഐ​സി​സി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​നാ​യി ഓ​ഗ​സ്റ്റ് 27വ​രെ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ജ​യ് ഷാ ​മാ​ത്ര​മാ​ണ് നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്. ഡി​സം​ബ​ർ ഒ​ന്നു മു​ത​ലാ​ണ് ജ​യ് ഷാ ​ഐ​സി​സി ചെ​യ​ർ​മാ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക.


ച​രി​ത്ര നേ​ട്ടം

ഐ​സി​സി ത​ല​പ്പ​ത്തെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ൾ എ​ന്ന ച​രി​ത്രം കു​റി​ച്ചാ​ണ് ജ​യ് ഷാ ​സ്ഥാ​ന​മേ​ൽ​ക്കു​ക. ഐ​സി​സി​യു​ടെ ത​ല​പ്പ​ത്ത് എ​ത്തു​ന്ന അ​ഞ്ചാ​മ​ത് ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന ജ​യ് ഷാ​യ്ക്കു സ്വ​ന്തം.

ജ​ഗ്‌‌​മോ​ഹ​ൻ ഡാ​ൽ​മി​യ, ശ​ര​ത് പ​വാ​ർ, എ​ൻ. ശ്രീ​നി​വാ​സ​ൻ , ശ​ശാ​ങ്ക് മ​നോ​ഹ​ർ എ​ന്നി​വ​രാ​ണ് മു​ന്പ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ഐ​സി​സി ത​ല​പ്പ​ത്ത് എ​ത്തി​യ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.