ജോ​ക്കോ​വി​ച്ച്, സബലെങ്ക മു​ന്നോ​ട്ട്
ജോ​ക്കോ​വി​ച്ച്, സബലെങ്ക മു​ന്നോ​ട്ട്
Wednesday, August 28, 2024 12:43 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ലെ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ര​​ണ്ടാം റൗ​​ണ്ടി​​ൽ. ജോ​​ക്കോ​​വി​​ച്ച് 6-2, 6-2, 6-4ന് ​​റാ​​ഡു അ​​ൽ​​ബോ​​ട്ടി​​നെ തോ​​ൽ​​പ്പി​​ച്ചു. ഇ​​ന്ത്യ​​ൻ താ​​രം സു​​മി​​ത് നാ​​ഗ​​ൽ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

ഇ​​ന്ത്യ​​ൻ താ​​ര​​ത്തെ 6-1, 6-3, 7-6(8-6)ന് ​​ടാ​​ലു​​ണ്‍ ഗ്രീ​​ക്സ്പു​​ർ തോ​​ൽ​​പ്പി​​ച്ചു. ഗ്രി​​ഗ​​ർ ദി​​മി​​ത്രോ​​വ് 6-3, 6-4, 6-2ന് ​​കി​​രി​​യ​​ൻ ജാ​​ക്വെ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. 15-ാം സീ​​ഡ് ഹോ​​ൾ​​ഗ​​ർ റൂ​​ണി​​നെ സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത യു​​എ​​സ്എ​​യു​​ടെ ബ്രാ​​ൻ​​ഡ​​ൻ ന​​കാ​​ഷി​​മ​​ക 6-2, 6-1, 6-4ന് ​​കീ​​ഴ​​ട​​ക്കി.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡ് അ​​രീ​​ന സ​​ബ​​ലെ​​ങ്ക 6-3, 6-3ന് ​​പ്രി​​സ്കി​​ല ഹോ​​ണി​​നെ​​യും കൊ​​ക്കോ ഗൗ​​ഫ് 6-2, 6-0ന് ​​വ​​ർ​​വാ​​ര ഗ്ര​​ചേ​​വ​​യെ​​യും തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.