കൊ​യി​ലാ​ണ്ടി: വി​ജി​ന​യ്ക്ക് ഇ​നി മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ ചാ​യ​യും ചാ​യ​പ്പൊ​ടി​യും വി​ല്‍​ക്കാം. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് റോ​ഡ​രു​കി​ല്‍ ത​ക്കാ​ളി​പ്പെ​ട്ടി​യു​ടെ മു​ക​ളി​ല്‍​വ​ച്ച് "ബോ​ചെ ടീ' ​വി​ല്‍​ക്കു​ന്ന വി​ജി​ന​യെ അ​തു​വ​ഴി കാ​റി​ല്‍ ക​ട​ന്നു​പോ​യ ബോ​ചെ ശ്ര​ദ്ധി​ച്ചി​രു​ന്നു.

മോ​ശം ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തു​ന്ന വി​ജി​ന​യ്ക്ക് ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വു​മാ​യി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ബോ​ചെ എ​ത്തി. ബോ​ചെ ടീ ​ഉ​ത്പ​ന്ന​ങ്ങ​ളോ​ടൊ​പ്പം ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്ന രീ​തി​യി​ല്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​ട്ടു​ള്ള ബോ​ചെ ടീ ​വ​ണ്ടി​യാ​ണ് വി​ജി​ന​യ്ക്ക് സ​മ്മാ​നി​ച്ച​ത്. ചെ​ങ്ങോ​ട്ട്കാ​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ടീ ​വ​ണ്ടി കൈ​മാ​റ്റം.