പവന് 62,480 രൂപ
Wednesday, February 5, 2025 12:05 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,810 രൂപയും പവന് 62,480 രൂപയുമായി. ഫെബ്രുവരി ഒന്നിലെ ഗ്രാമിന് 7,745 രൂപ, പവന് 61,960 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6,455 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 85 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലുള്ള ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ നിലവില്‍ പവന് 68,000 രൂപയ്ക്കടുത്ത് നല്‍കണം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സ്വര്‍ണവില കുതിക്കാന്‍ കാരണമായത്.
ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കൂടുതല്‍ ദുര്‍ബലമായി 87.02 ലേക്ക് എത്തിയത് ആഭ്യന്തര മാര്‍ക്കറ്റില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചു.