ജിഎസ്ടി ശേഖരണം ജനുവരിയിൽ ഉയർന്നു
Saturday, February 1, 2025 11:36 PM IST
ന്യൂഡൽഹി: ജനുവരി മാസത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം 1.96 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 12.3% വർധനയാണുണ്ടായത്.
2023 ഡിസംബറിലെ ജിഎസ്ടി വരുമാനത്തേക്കാൾ 7.3 ശതമാനം വർധനവോടെ കഴിഞ്ഞ ഡിസംബറിൽ ജിഎസ്ടി ശേഖരണം 1.77 ലക്ഷം കോടി രൂപയായി. എന്നാലിത് നവംബറിലെ 8.5 ശതമാനത്തേക്കാൾ കുറവാണ്.
കേന്ദ്ര ജിഎസ്ടി വരുമാനം 36,100 കോടി രൂപയും സംസ്ഥാനങ്ങൾ 44,900 കോടി രൂപയുമാണ്. കൂടാതെ, ഈ മാസത്തെ സംയോജിത ജിഎസ്ടി ശേഖരണം 1.01 ലക്ഷം കോടി രൂപയായി തുടർന്നു. ജിഎസ്ടി സെസ് പിരിവ് 13,400 കോടി രൂപയാണ്.