വിലയിൽ തിളങ്ങി പൊന്നും കറുത്ത പൊന്നും
Tuesday, February 4, 2025 12:35 AM IST
കോട്ടയം: പൊന്നും കറുത്ത പൊന്നും വിലയില്‍ തിളങ്ങിനില്ക്കുന്നു. സ്വര്‍ണം പവന് 61,000 നിരക്കിലേക്ക് കുതിച്ചുയര്ന്നിരിക്കെ കുരുമുളക് 640ലേക്കും കയറി. കുരുമുളക് 2014ല്‍ കുറിച്ച കിലോ 750 രൂപ റിക്കാര്‍ഡ് നിരക്കിലേക്ക് വീണ്ടും കയറിയേക്കുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ വര്‍ഷത്തെ കൊടുംവേനലും എട്ടു മാസം ദീര്‍ഘിച്ച മഴയും നാട്ടിലും മലനാട്ടിലും കുരുമുളക് ഉത്പാദനത്തില്‍ കുറവു വരുത്തി.. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ നേര്‍പകുതിയാണ് ഇക്കൊല്ലം ചെടികളില്‍ വിളഞ്ഞത്. മുളകുചരടില് കായ് പിടിത്തം കുറവാണെന്നതും മറ്റൊരു പരിമിതി. വിദേശ വിപണിയിലും കുരുമുളകിന് ഡിമാന്‍ഡ് കൂടിവരികയാണ്.
വിയറ്റ്നാം, ശ്രീലങ്ക, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ മുന്‍നിര രാജ്യങ്ങളിലും ഉത്പാദനം നന്നേ കുറവാണ്. മധ്യകേരളത്തില്‍ കുരുമുളക് വിളവെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായി. ഇടുക്കിയിലും വയനാട്ടിലും പ്രതീക്ഷിച്ച തോതില്‍ വിളവുമില്ല. ഇടുക്കിയില്‍ ഒട്ടേറെ തോട്ടങ്ങള്‍ കഴിഞ്ഞ വേനലില്‍ കരിഞ്ഞതും മഴയില്‍ തിരികള്‍ വീണുപോയതും ചെടികള്‍ക്ക് കീടബാധയുണ്ടായതുമൊക്കെ വിളവിനെ ബാധിച്ചു.
ഹൈറേഞ്ചില്‍ പതിവിനും മുന്‍പേ കുരുമുളക് വിളഞ്ഞ് പഴുത്തതിനാല്‍ അടുത്ത മാസം വിളവെടുപ്പ് പൂര്‍ത്തിയാകും.
അവിടെ വിളവ് കുറഞ്ഞതും വില ഉയരാന്‍ കാരണമായി. ഉയര്‍ന്ന പകല്‍ ചൂടില്‍ മുളകുമണികള്‍ അടര്‍ന്നുവീഴുന്നത് കര്‍ഷകരെ കൂടുതല്‍ ആശങ്കയിലാക്കുന്നു. ഗാര്‍ബിള്‍ഡ് കുരുമുളക് ഇന്നലെ 650 രൂപയ്ക്കു വരെ വ്യാപാരം നടന്നു. അണ്ഗാര്ബിള്ഡ്വില 620 രൂപ. മൂന്നു ദിവസത്തിനുള്ളില്‍ കിലോയ്ക്ക് 45 രൂപയാണ് വര്‍ധിച്ചത്.
വിദേശവിപണിയിലും കുരുമുളക് വില ഉയരുകയാണ്. അതിന്റെ പ്രതിഫലനമാണ് ഇവിടെയും കാണുന്നതെന്ന് വ്യാപാരികള്‍ പറുന്നു. വില ഉയരുമെന്ന പ്രതീക്ഷയില്‍ മലഞ്ചരക്ക് വ്യാപാരികള്‍ മുളക് സ്റ്റോക്ക് ചെയ്യുന്നുണ്ട്.