ബാങ്കുകള്‍ ഇരട്ടി തുക തിരിച്ചുപിടിച്ചെന്ന് വിജയ് മല്യ
Thursday, February 6, 2025 3:42 AM IST
ബംഗളൂരു: വായ്പാ കുടിശിക കേസില്‍ ബാങ്കുകള്‍ ഇരട്ടി തുക തിരിച്ചുപിടിച്ചെന്ന് പരാതിപ്പെട്ട് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും വ്യവസായിയുമായ വിജയ് മല്യ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
തിരിച്ചുപിടിച്ച തുകയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നല്കാന് ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് മല്യ തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. റിക്കവറി സംബന്ധിച്ച് വ്യക്തത നല്‍കുന്നതുവരെ ആസ്തി വില്പന നിര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 6200 കോടി രൂപയാണു വിവിധ ബാങ്കുകൾക്കായി മല്യ നൽകാനുണ്ടായിരുന്നത്.
എന്നാൽ 10,200 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചെന്നാണ് ഹർജിയിലെ ആരോപണം. ഹര്‍ജിയില്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ 10 ബാങ്കുകള്‍ 13നകം മറുപടി നൽകാൻ ജസ്റ്റീസ് ആര്. ദേവദാസ് നിര്‍ദേശിച്ചു.