മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി: 400 കോടി സമാഹരിക്കും
Wednesday, February 5, 2025 12:05 AM IST
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.
1000 രൂപ മുഖവിലയുള്ള എന്‍സിഡി ലഭ്യമാണ്. കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
18, 24, 36, 60, 72 മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.