ക്ലാരിയോൺ ഹോട്ടൽ ഖയാൽ തുറന്നു
Wednesday, February 5, 2025 12:05 AM IST
കൊച്ചി: പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകളായ ചോയ്സ് ഹോട്ടൽ ഇന്റർനാഷണൽ യുഎസ്എയും ഇന്ത്യയിലെ സുബ ഹോട്ടൽസും പങ്കാളികളായി കൊച്ചി ഇൻഫോ പാർക്കിനു സമീപം ക്ലാരിയോൺ ഹോട്ടൽ ഖയാൽ പ്രവർത്തനം തുടങ്ങി.
ഇരുസ്ഥാപനങ്ങളുടെയും പങ്കാളിത്തമുള്ള കേരളത്തിലെ ആദ്യ ഹോട്ടൽ സംരംഭമാണിത്. അത്യാധുനിക സജ്ജീകരണങ്ങളോടെ 70 ആഡംബരമുറികളും സ്യൂട്ടുകളും ഹോട്ടലിലുണ്ട്.