അജാക്സ് ഐപിഒ 10 മുതല്‍
Thursday, February 6, 2025 3:42 AM IST
കൊച്ചി: അജാക്സ് എൻജിനിയറിംഗ് ലിമിറ്റഡിന്റെ ഐപിഒ 10 മുതല്‍ മുതല്‍ 12 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 20,180,446 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 599 രൂപ മുതല്‍ 629 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.