ആസ്റ്റർ വരുമാനത്തിൽ 15 ശതമാനം വർധന
Tuesday, February 4, 2025 12:35 AM IST
കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ കഴിഞ്ഞ ഒമ്പത് മാസത്തെ വരുമാനം 15 ശതമാനം വർധിച്ച് 3,138 കോടി രൂപയായി.
മുൻ സാമ്പത്തികവർഷം ഇതേ കാലയളവിലെ വരുമാനം 2,721 കോടി രൂപയായിരുന്നു. 2024 ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെയുള്ള മൂന്നാം പാദത്തിലെ വരുമാനം 11 ശതമാനം വളർച്ച രേഖപ്പെടുത്തി 1,050 കോടിയിലെത്തി. മുൻവർഷം ഇത് 949 കോടിയായിരുന്നു.