ഒ​​ഡീ​​ഷ: ആ​​ഗോ​​ള ഡി​​ജി​​റ്റ​​ൽ ലോ​​ക​​ത്ത് ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ഖ​​ല​​യി​​ൽ വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ ദി​​നം​​പ്ര​​തി വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ചൈ​​ന​​യു​​ടെ ഡീ​​പ്സീ​​ക്ക് ചാ​​റ്റ്ബോ​​ട്ട് വി​​പ​​ണി​​യി​​ൽ എ​​ത്തി​​യ​​തോ​​ടെ, എ​​ഐ രം​​ഗ​​ത്തെ മ​​ത്സ​​രം വ​​ലി​​യ രീ​​തി​​യി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

അ​​മേ​​രി​​ക്ക​​യി​​ൽ വി​​ക​​സി​​പ്പി​​ച്ച എ​​ഐ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി​​യാ​​ണ് ഡീ​​പ്സീ​​ക്ക് എ​​ത്തി​​യ​​ത്. വി​​പ​​ണി​​യി​​ലെ​​ത്തി ദി​​വ​​സ​​ങ്ങ​​ൾകൊ​​ണ്ട് ത​​ന്നെ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ വ​​ൻ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്താ​​നും ക​​ന്പ​​നി​​ക്കാ​​യി.

ഡീ​​പ്സീ​​ക്ക്, ചാ​​റ്റ്ജി​​പി​​ടി, ജെ​​മി​​നി, മെ​​റ്റ എ​​ഐ തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന എ​​ഐ മോ​​ഡ​​ലു​​ക​​ൾ ലോ​​ക​​ത്ത് സ​​ജീ​​വ​​മാ​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ത​​ദ്ദേ​​ശീ​​യ എ​​ഐ മോ​​ഡ​​ലു​​ക​​ളു​​ടെ അ​​ഭാ​​വം വ​​ലി​​യ ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴി​​താ അ​​തി​​ന് മ​​റു​​പ​​ടി ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ് കേ​​ന്ദ്ര ഐ​​ടി വ​​കു​​പ്പ് മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ്.

വി​​ദേ​​ശ എ​​ഐ മോ​​ഡ​​ലു​​ക​​ളു​​ടെ ആ​​ശ്ര​​യ​​ത്വം കു​​റ​​യ്ക്കാ​​ൻവേ​​ണ്ടി ഇ​​ന്ത്യ​​യു​​ടെ ഭാ​​ഷാ, സാ​​ന്പ​​ത്തി​​ക, സാ​​മൂ​​ഹി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ചു​​ള്ള സ്വ​​ദേ​​ശീ​​യ എ​​ഐ മോ​​ഡ​​ൽ നി​​ർ​​മ്മി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന് ഉ​​ത്ക​​ർ​​ഷ് ഒ​​ഡീ​​ഷ കോ​​ണ്‍​ക്ലേ​​വി​​ൽ പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ട് സം​​സാ​​രി​​ക്ക​​വേ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഇ​​ന്ത്യ എ​​ഐ ക​​ന്പ്യൂ​​ട്ട് ഫെ​​സി​​ലി​​റ്റി​​യാ​​ണ് ഈ ​​സം​​രം​​ഭ​​ത്തി​​ന് പി​​ന്നി​​ലെ​​ന്നും ഒ​​ഡീ​​ഷ​​യി​​ൽ എ​​ഐ ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ൾ സ്ഥാ​​പി​​ച്ചേ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വി​​ദേ​​ശ എ​​ഐ മോ​​ഡ​​ലു​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കാ​​നും ഡി​​ജി​​റ്റ​​ൽ ഇ​​ക്കോ സി​​സ്റ്റം സ്ഥാ​​പി​​ക്കാ​​നും ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​ർ എ​​ഐ ഗ​​വേ​​ഷ​​ണ​​ത്തി​​ലും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ലും സ​​ജീ​​വ​​മാ​​യി നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം വിശദീകരിച്ചു.

ഇ​​ന്ത്യ​​യു​​ടെ ടെ​​ക് വി​​പ്ല​​വം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ദേ​​ശീ​​യ സു​​ര​​ക്ഷ​​യു​​ടെ ഭാ​​ഗ​​മാ​​യി ഡാ​​റ്റ സം​​ര​​ക്ഷി​​ക്കാ​​നും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സ്വ​​ദേ​​ശീ​​യ എ​​ഐ വി​​ക​​സ​​നം ഒ​​രു പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​മാ​​യും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്.