ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തില്‍ 12.6% വര്‍ധന
Friday, January 31, 2025 11:58 PM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളിലെ അറ്റാദായം 12.6 ശതമാനം വര്‍ധനയോടെ 14,533 കോടി രൂപയിലെത്തി. മൂന്നാം ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 5.6 ശതമാനം വര്‍ധനയോടെ 4837 കോടിയിലുമെത്തി.
ബാങ്കിന്റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 2.8 ശതമാനം വളര്‍ന്ന് മൂന്നാം ത്രൈമാസത്തില്‍ 11,417 കോടിയിലെത്തിയിട്ടുണ്ട്.
ഈ കാലയളവിലെ പലിശ ഇതര വരുമാനം 34.1 ശതമാനം വളര്‍ന്ന് 3769 കോടിയിലുമെത്തി. ആഗോളതലത്തിലെ വായ്പകള്‍ 11.8 ശതമാനം വളര്‍ന്ന് 11,73,034 കോടിയിലെത്തി.