റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർന്നു
Thursday, February 6, 2025 3:42 AM IST
മുംബൈ: റഷ്യയിലെ എണ്ണ ഉത്പാദകരുടെയും ടാങ്കർ കപ്പലുകളുടെയും മേൽ യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തിയിട്ടും ജനുവരിയിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർന്നു. ജനുവരിയിൽ 13 ശതമാനം ഉയർച്ചയാണുണ്ടായത്.
ജനുവരിയിൽ, ഇന്ത്യ റഷ്യയിൽനിന്ന് പ്രതിദിനം 1.67 ദശലക്ഷം ബാരൽ (ബിപിഡി) കണക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഡിസംബറിൽ റഷ്യ ഇന്ത്യക്ക് 1.48 ദശലക്ഷം ബിപിഡി ക്രൂഡ് ഓയിൽ എത്തിച്ചുനൽകി.
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ദാതാവാണ് റഷ്യ. രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 30 ശതമാനത്തിലധികവും ഇവിടെനിന്നാണ്.