അമൃതയില്‍ റെറ്റിന ബയോ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു
Monday, February 3, 2025 12:14 AM IST
കൊച്ചി: അമൃത ആശുപത്രിയില്‍ റെറ്റിന ബയോ ബാങ്ക് പ്രവര്‍ത്തനസജ്ജമായി. ഇന്ത്യന്‍ റെറ്റിനല്‍ ഇമേജ് ബാങ്കിന്റെ ഉദ്ഘാടനം അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ് ഡീന്‍ ഡോ. ഡി.എം. വാസുദേവന്‍ നിർവഹിച്ചു.
ക്ലിനിക്കല്‍ ഗവേഷണ പരിശീലന പദ്ധതികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി മെറ്റാറസ് ഓണ്‍ലൈന്‍ ട്രെയിനിംഗ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. വൈദ്യശാസ്ത്ര ഗവേഷണ പരിശീലനത്തിനായി ക്ലിനിക്കല്‍ ട്രയല്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ച് ഗവേഷകര്‍ക്കായുള്ള ആദ്യത്തെ ഓണ്‍ലൈന്‍ ജിസിപി അക്രഡിറ്റേഷന് പദ്ധതിക്കും സമ്മേളനത്തില്‍ തുടക്കമായി.