വെസ്റ്റ വീഗന്‍ ഐസ്ഡ്ക്രീം വിപണിയിൽ
Wednesday, February 5, 2025 12:05 AM IST
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാപ്പാല്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസഡര്‍ നടി കല്യാണി പ്രിയദര്‍ശനാണ് ഉത്പന്നം പുറത്തിറക്കിയത്.
ജന്തുജന്യ ഘടകങ്ങളായ പാലും മറ്റ് ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല് ഉപയോഗിച്ചു നിര്‍മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. പാലുത്പന്നങ്ങളും കാലിത്തീറ്റയും നിര്‍മിക്കുന്ന കെഎസ്ഇ ലിമിറ്റഡിന്റെ ഐസ്ക്രീം ബ്രാന്‍ഡാണ് വെസ്റ്റ. വെസ്റ്റ കൊക്കോപാം എന്നപേരില്‍ പുറത്തിറക്കിയ ഐസ്ഡ് ക്രീം വിവിധ രുചികളില്‍ ലഭ്യമാണ്.
മുംബൈ, തമിഴ്നാട് എന്നിവിടങ്ങളില്‍ വീഗന്‍ ഐസ്ഡ്ക്രീം നിര്‍മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണു തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതെന്ന് കെഎസ്ഇ ചെയര്മാന് ടോം ജോസ് പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.