ഡോ. എം.ഐ. സഹദുള്ള എഎച്ച്പിഐ പ്രസിഡന്റ്
Saturday, February 1, 2025 11:36 PM IST
കൊച്ചി: അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് - ഇന്ത്യ(എഎച്ച്പിഐ)യുടെ അഖിലേന്ത്യാ പ്രസിഡന്റായി കിംസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയെ തെരഞ്ഞെടുത്തു.
റീജന്‍സി ഹോസ്പിറ്റല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അതുല്‍ കപൂറാണ് അഖിലേന്ത്യാ ട്രഷറർ.
ഡയറക്ടര്‍ ജനറലായി ഡോ. ഗിര്‍ധര്‍ ഗ്യാനി തുടരും. കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.